 
തൃപ്പൂണിത്തുറ: നഗരസഭയും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായി. മത്സരവിജയികൾക്ക് വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ കെ.ആർ. രാജേഷ്, ആന്റണി ജോ വർഗീസ്, പി.ബി. സതീശൻ, കെ.ടി. അഖിൽദാസ്, ഡി. അർജുനൻ, പി.എസ്. കിരൺകുമാർ, ശ്രീജ മനോജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രിക്കറ്റിൽ പള്ളിപ്പറമ്പ്കാവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒന്നാംസ്ഥാനവും തൃപ്പൂണിത്തുറ മോർണിംഗ് ക്രിക്കറ്റേഴ്സ് രണ്ടാംസ്ഥാനവും ഫുട്ബാളിൽ എരൂർ എൽക്ലാസിക്കോ ഒന്നാം സ്ഥാനവും പുതിയകാവ് യാസ്ക് രണ്ടാംസ്ഥാനവും നേടി.