 
മരട്: ഇടപ്പള്ളി - അരൂർ ദേശീയപാതയിൽ കുമ്പളത്ത് നിറുത്തിയിട്ട ലോറിക്ക് പിന്നിൽ അരൂർ ഭാഗത്തുനിന്നെത്തിയ കാർ ഇടിച്ചുകയറി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം.
രണ്ടു മാസം മുമ്പ് ഈ ഭാഗത്തുണ്ടായ അപകടത്തിൽ യുവതി മരിച്ചിരുന്നു. ദേശീയ പാതയ്ക്കരികിൽ അനധികൃതമായി ലോറികൾ നിറുത്തിയിടുന്നത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു.