കൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവൽ മാരത്തൺ​ 29ന് ഫോർട്ടുകൊ ച്ചിയിൽ നടക്കും. 'റൺ ഫോർ യുണിറ്റി' സന്ദേശവുമായി 13.5 കിലോമീറ്റർ, 5 കിലോ മീറ്റർ വി​ഭാഗങ്ങളിലാണ് മത്സരം. വാസ് കോഡഗാമ സ്ക്വയറി ന് സമീപം രാവിലെ 6ന് മാരത്തൺ​ ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചി, സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചി എന്നിവർ സംയുക്തമായി ഗൗതം ഹോസ്പിറ്റൽ, ഡെക്കത്തലോൺ, കാശി ആർട് ഗ്യാലറി എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തൺ. നാവികസേന, കോസ്റ്റ് ഗാർഡ്, സ്കൂൾ, കോളേജ് , നി​യമ, നഴ്സിംഗ് വിദ്യാർത്ഥികൾ, മാരത്തൺ​ പ്രതിഭകൾ സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള കായികതാരങ്ങൾ തുടങ്ങി​യവർ പങ്കെടുക്കും. പുരുഷന്മാർ,വനിതകൾ എന്നീ വിഭാഗങ്ങളിൽ ഒന്ന്. രണ്ട്. മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000,10000, 5000 രൂപയും ട്രോഫികളും സമ്മാനിക്കും. പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് മാരത്തൺ സംഘാടകസമിതി ചെയർമാൻ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി, സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചി പ്രസിഡന്റ് ഡോ. ശ്രീറാം ചന്ദ്രൻ, കൺവീനർ ഭരത് എൻ. ഖോന, ട്രഷറർ ക്യാപ്ടൻ മോഹൻദാസ്, സെക്രട്ടറി ജയ്സൺ പീറ്റർ എന്നിവർ അറി​യി​ച്ചു.