 
കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാസ്കോ ഡി ഗാമാ സ്ക്വയറിൽ കെ.ജെ. മാക്സി എം.എൽ.എ പതാക ഉയർത്തി. കാർണിവൽ സംഘാടകസമിതിയിലെ 96 സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയർത്തി. ഇന്ത്യൻ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് അക്ഷയ് അഗർവാൾ അദ്ധ്യക്ഷനായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി മുഖ്യപ്രഭാഷണം നടത്തി.
കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ, പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ എം. ഇസ്മുദീൻ, കെ.പി. ആന്റണി, ഷൈല തദേവൂസ്, ഷീബ ഡുറോം, കെ.എം. മനാഫ്, കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ.ജെ. സോഹൻ, പി.ജെ. ജോസി, സോമൻ എം. മേനോൻ, കെ.എച്ച്. ഹിദായത്ത്, സ്റ്റീഫൻ റോബർട്ട്, കെ.കെ. നദീർ, സേവ്യർ ബോബൻ എന്നിവർ സംസാരിച്ചു. ദക്ഷിണ ഭാരത കളരിസംഘത്തിന്റെ ഗുരുവന്ദനവുമുണ്ടായി.