കൊച്ചി: കുറഞ്ഞകൂലി 1000 രൂപയാക്കി വ‌ർദ്ധിപ്പിക്കുക, സ്കൂൾ പാചക തൊഴിലാളികൾക്ക് തമിഴ്നാട് മോഡൽ പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളികൾ 27ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. മനുഷ്യാവകാശ പ്രവ‌ർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും. 13400 തൊഴിലാളികളാണുള്ളത്. ഇവർക്ക് മൂന്നുമാസത്തെ ശമ്പളവും കുടിശികയാണ്. പലരും 70 മുതൽ 80 വയസുവരെ പ്രായമുള്ളവരാണ്. ഇവർ പി.ടി.എയിൽ നിന്ന് വലിയ രീതിയിലുള്ള ഭീഷണിയും നേരിടുന്നുണ്ട്. പാചകത്തൊഴിലാളികളോട് സർക്കാ‌ർ വലിയ അവഗണനയാണ് കാണിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ്, എസ്.പി.ടി.എസ് ജനറൽ സെക്രട്ടറി ജി. ഷാനവാസ്, പ്രസിഡന്റ് എസ്. ശകുന്തള, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു എന്നിവർ വിശദീകരിച്ചു.