പറവൂർ: ജില്ലാ ഭരണകൂടം പറവൂർ താലൂക്ക് ഓഫീസ്, വിവിധ ബാങ്കുകൾ എന്നിവ സംയുക്തമായി റവന്യൂ റിക്കവറി അദാലത്ത് സംഘടിപ്പിച്ചു. പറവൂർ തഹസിൽദാർ ടോമി കെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ റീജണൽ ബാങ്ക് മാനേജർ മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. അദാലത്തിൽ 111 കേസുകളിലായി 1.70 കോടി രൂപയുടെ റിക്കവറി ഫയലുകൾ തീർപ്പായി.