sidheeq-crime

പെരുമ്പാവൂർ: രാസലഹരിയുമായി ഒരാൾ പിടിയിൽ. കോടനാട് മുണ്ടൻ തുരുത്തിൽ താമസിക്കുന്ന കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖിനെയാണ് (40) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ക്രിസ്മമസ്- പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിൽ പെരുമ്പാവൂർ ഇ.വി.എം തീയേറ്ററിന് സമീപത്തുനിന്ന് 1.1ഗ്രാം എം.ഡി.എം.എയുമായി പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങുന്നതെന്ന് പൊലീസിനോട് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി ഒമാരായ ടി.എ അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ, നജ്മി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.