കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്‌കൂൾ ദേശീയ പ്രസംഗമത്സരം നടക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 11ന് വൈ.എം.സി.എയിൽ നടക്കും. വിജയികളാകുന്നവർക്ക് ബോംബെ വൈ.എം.സി.എയിൽ 25ന് നടത്തുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഈ മാസം 24 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736658444.