thampan-thomas

കൊച്ചി: കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, 'ഇന്ത്യൻ സോഷ്യലിസ്റ്റ്@90' സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ, അശോക് മേത്ത, അരങ്ങിൽ ശ്രീധരൻ, സുരേന്ദ്രമോഹൻ എന്നിവരെ അനുസ്മരിച്ചു. തമ്പാൻ തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മുതിർന്ന അഭിഭാഷകനും ലോഹ്യ വിചാരവേദി മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ആന്റണി, ആഗോള കലാകാരനും സ്വാതന്ത്ര്യ സമര കുടുബാംഗവുമായ തോമസ് ബർളി എന്നിവരുടെ ആകസ്മിക നിര്യാണത്തിൽ യോഗം അനുശോചിച്ചു.
ജോൺസൺ പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. തോമസ് മാത്യു, കുമ്പളം രവി, സ്റ്റാൻലി പൗലോസ്, ഡോ. ബാബു ജോസഫ്, ബിജു തേറാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.