
കൊച്ചി: കേരളത്തിലെ പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ വിപുലീകരിച്ച ഷോറൂം മലപ്പുറം പെരിന്തൽമണ്ണയിൽ പഞ്ചായത്ത് പ്രസിഡണ്ട് സാഇദ ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അജോ പിട്ടാപ്പിള്ളിൽ, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഫാദർ ആന്റണി ജോർജ് കാരിക്കുന്നേൽ ആശിർവാദകർമ്മം നിർവഹിച്ചു.
ക്രിസ്‌മസ്, ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി പിട്ടാപ്പിള്ളിൽ ഏജൻസീസിൽ 'വൗ സെയിൽ' ഓഫറിലൂടെ സ്വന്തമാക്കാം ബംബർ സമ്മാനമായി ഇലക്ട്രിക് കാറും ആകർഷമായ സമ്മാനങ്ങളും ഒരുക്കിയാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓഫറുകൾ രുപകൽപ്പന ചെയ്തിട്ടുള്ളത്.
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, എൽ.ഇ.ഡി ടി.വി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങൾ എന്നീ ഉത്പന്നങ്ങൾ പ്രത്യേക ഇ.എം.ഐ സ്കീമിൽ വാങ്ങുവാനും 15,000 രൂപ വരെ കാഷ് ബാക്ക് നേടാനുമുള്ള അവസരം പിട്ടാപ്പിള്ളിൽ വണ്ടേഴ്സ് എക്സ്ചേഞ്ച് ഓഫറിലൂടെ ഒരുക്കിയിട്ടുണ്ട്.