മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജക്ഷേത്രത്തിൽ ധനുമാസ ആയില്യം നാളെ ആഘോഷിക്കും. ദേവൻമാരുടെ രാത്രി ആരംഭിച്ച് അവസാനിക്കുന്ന ദക്ഷിണായനത്തിലെ ഏറ്റവും അവസാനത്തെ ആയില്യമാണിത്. 27 ദേവതകൾ വാണരുളുന്ന അത്ഭുത ദേവലോകം ജനങ്ങൾക്കു വേണ്ടി സമ്മാനിച്ച ക്ഷേത്രാചാര്യൻ കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ പിറന്നാൾ മാസം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഓരോ ഭക്തന്റെ പേരിലും നൂറും പാലും സമർപ്പിക്കുന്ന മനോഹരമായ പൂജാ സംവിധാനമാണ് ഇവിടെയുള്ളത്. ഗുരുനാഥന്റെ നേതൃത്വത്തിലുള്ള ഭക്തിഭജനാലാപനവും ഭക്തർ തന്നെ സ്വയം പല്ലക്കു ചുമന്ന് കൊണ്ടുള്ള ദേവതകളുടെ എഴുന്നള്ളിപ്പുകളും ഇവിടത്തെ പ്രത്യേകതയാണ്. രാവിലെ മുതൽ ആരംഭിക്കുന്ന അന്നദാനം വൈകിട്ട് വരെ നീളും.