ആലുവ: ആളിറങ്ങുംമുമ്പ് മുന്നോട്ടെടുത്ത സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് വൃദ്ധന് പരിക്കേറ്റു. മുപ്പത്തടം പുളിക്കൽ നടുവിൽവീട്ടിൽ രവീന്ദ്രനാഥൻ നായർ (78) ക്കാണ് പരിക്കേറ്റത്. ആലുവ - മുട്ടാർ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കുരുടൻപറമ്പിൽ ബസിൽ ഇന്നലെ രാവിലെ കിഴക്കേ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം സ്റ്റോപ്പിലാണ് അപകടം.
കടുങ്ങല്ലൂരിലെ ഗവ. ആയുർവേദ ക്ലിനിക്കിൽ പോകാനായി സ്റ്റോപ്പിലെത്തിയപ്പോൾ വാതിൽ തുറന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോടെടുത്തപ്പോൾ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കുണ്ട്. ബിനാനിപുരം പൊലീസ് കേസെടുത്തു.