 
നെടുമ്പാശേരി: കർദ്ദിനാൾ ജോർജ് കൂവക്കാട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം - അങ്കമാലി മേജർ അതിരൂപത കോർ സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഇന്നലെ രാവിലെ ഒമ്പതിന് നെടുമ്പാശേരിയിലെത്തിയ കൂവക്കാടിനെ പോൾസൺ
കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു തച്ചിൽ, ഡേവീസ് ചൂരമന എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.