
കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോർക്ക് അക്കാഡമി ഒഫ് സയൻസസും ചേർന്ന് ഏർപ്പെടുത്തിയ ടാറ്റ ട്രാൻസ്ഫോർമേഷർ പ്രൈസ് വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ മുംബൈയിലെ താജ്മഹൽ പാലസിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടാൻ കഴിയുന്ന മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023ൽ ആരംഭിച്ച ടാറ്റ ട്രാൻസ്‌ഫോർമേഷൻ പ്രൈസ്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ സി. ആനന്ദരാമകൃഷ്ണൻ പി.എച്ച്.ഡി സുസ്ഥിരത വിഭാഗത്തിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ബോംബെയിലെ അമർത്യ മുഖോപാധ്യായ ഡിഫിൽ, ആരോഗ്യ സംരക്ഷ വിഭാഗത്തിലും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ രാഘവൻ വരദരാജൻഎന്നിവരാണ് വിജയികൾ.