cpm-
സി.പി.എം ആലുവ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സന്ധ്യയും കവിയരങ്ങും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സി.പി.എം ആലുവ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാ സാഹിത്യ സംഘം ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയും കവിയരങ്ങും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആലുവ ഏരിയ പ്രസിഡന്റ് ഡോ. വി.പി. മാർക്കോസ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം, വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, കെ.പി. ശിവകുമാർ, കെ. രവിക്കുട്ടൻ, കെ.കെ. ദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ജയകുമാർ ചെങ്ങമനാട്, ശിവൻ മുപ്പത്തടം, സുധി പനത്തടി, ജയൻ പുക്കാട്ടുപടി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഏരിയ സമ്മേളനം ഡിസംബർ 27, 28, 29, 30 തിയതികളിൽ ശ്രീമൂലനഗരം എം.എം. ലോറൻസ് നഗറിലും (എസ്.എൻ.ഡി.പി ഹാൾ), പൊതുസമ്മേളനം എം.സി. ജോസഫൈൻ നഗറിലും (മേത്തർ പ്ലാസ ഗ്രൗണ്ട്) നടക്കും. പ്രതിനിധി സമ്മേളനം മന്ത്രി പി. രാജീവും, പൊതുസമ്മേളനം എം. സ്വരാജും ഉദ്ഘാടനം ചെയ്യും.