ആലുവ: ജില്ലാ ഭരണകൂടവും ആലുവ റവന്യൂ റിക്കവറി സ്പെഷ്യൽ തഹസീൽദാർ ഓഫീസും ബാങ്കുകളും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളുടെ ഒന്നാം ഘട്ടമായി ആലുവ താലൂക്കിലെ എട്ട് വില്ലേജുകളിൽ ഉൾപ്പെടുന്ന കക്ഷികളുടെ കുടിശിക നിവാരണം നടന്നു. അദാലത്തിൽ 65 കേസുകളിലായി 1,18,23432 രൂപയുടെ കുടിശിക തുക 4,73,2877 രൂപക്ക് തീർപ്പാക്കുന്നതിന് ധാരണയായി.