t

1. പാരാ മെഡിക്കൽ ഡിപ്ലോമ :- ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസി തുടങ്ങിയ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ ഇനിയും ഒഴിവുള്ള സീറ്റുകൾക്ക് 20 വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

2. സി ഡാക് പി.ജി ഡിപ്ലോമ :- കേന്ദ്ര സർക്കാരിനു കീഴിൽ വരുന്ന സി ഡാക്ക് നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം. അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡേറ്റ അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി & ഫൊറൻസിക്സ്, അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിംഗ് എന്നിവയാണ് കേരളത്തിൽ ലഭ്യമായ പ്രോഗ്രാമുകൾ. വെബ്സൈറ്റ്: www.cdac.in.

3. എസ്.എസ്.എൽ.സി രജിസ്ട്രേഷൻ :- മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ ബന്ധപ്പെട്ട സ്കൂളുകൾ 31-ന് മുൻപ് പൂർത്തിയാക്കണം.

4. ക്യാ​റ്റ് ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​കോ​മ​ൺ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് 2024​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​കൊ​ൽ​ക്ക​ത്ത​ ​ഐ.​ഐ.​എം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​i​i​m​c​a​t.​a​c.​in