y

മുളന്തുരുത്തി: മുളന്തുരുത്തി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാമോഗ്രാം മെഷീൻ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം. വിശദീകരണത്തിനായി 24ന് നിയമസഭയിൽ ചേരുന്ന ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മിറ്റിയിൽ പങ്കെടുക്കാൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ്. മാമോഗ്രാം പദ്ധതി സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2020ൽ മുളന്തുരുത്തി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ അന്നത്തെ മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. ഷാജി പി.എസ് കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് മാമോഗ്രാം മെഷീൻ എത്തിച്ചതിൽ അപാകത ഉണ്ടെന്ന് 2021- 22 വർഷത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഡോക്ടർ നൽകിയ വിശദീകരണം ലോക്കൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗം തള്ളിയതിനെ തുടർന്നാണ് കൺസോൾഡേറ്റഡ് ഓഡിറ്റ് നിയമസഭ പരിഗണിച്ചത്. മെഡിക്കൽ ഓഫീസർക്കെതിരെ വകുപ്പ് തല അന്വേഷണവും കുറ്റപത്രവും വിജിലൻസ് നൽകിയിട്ടുണ്ട്. ലോൺട്രി മെഷീൻ വാങ്ങിയതിൽ 1,​30000 രൂപയുടെ ക്രമക്കേട് ഉണ്ടെന്നും ആരോപണമുണ്ട്.

ആശുപത്രി കെട്ടിടം ഉയരും മുമ്പ് മാമോഗ്രാം മെഷീൻ

2018- 19ൽ മുളന്തുരുത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും മാമോഗ്രാം മെഷീൻ വാങ്ങുന്നതിനും മെഡിക്കൽ ഓഫീസർ രണ്ട് പദ്ധതികൾ ബ്ലോക്ക്,​ ജില്ലാ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു. കെട്ടിടം നിർമ്മിച്ചതിനുശേഷം മെഷീൻ വാങ്ങിയാൽ മതിയെന്ന് ഭരണസമിതി തീരുമാനമെടുത്തു. കെട്ടിട നിർമ്മാണത്തിനായി 15 ലക്ഷം രൂപ വകയിരുത്തി. 35 ലക്ഷം രൂപയുടെ മെഷീൻ പദ്ധതിക്ക് അനുമതി നൽകിയില്ല. 2020ൽ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിച്ചു. അതേവർഷം,​ മാർച്ച് 30ന് മാമോഗ്രാം മെഷീനായി 20 ലക്ഷം രൂപ നൽകണമെന്ന മെഡിക്കൽ ഓഫീസറുടെ അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് തള്ളി. എന്നാൽ,​ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം മാമോഗ്രാം മെഷീൻ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇത് ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായറാണ് വിജിലൻസിന് പരാതി നൽകിയത്.

ആരോപണങ്ങൾ

കോമൺ ടെൻഡറോ പർച്ചേസ് ഓർഡറോ ഇല്ല

അടങ്കൽ തുക 35 ലക്ഷം രൂപയേക്കാൾ കൂടുതൽ വിലയുള്ള മാമോഗ്രാം മെഷീൻ വാങ്ങി

ഫണ്ട് വകയിരുത്താതെ പർച്ചേസ് ഓർഡർ നൽകി

നൂതന സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ മെഷീൻ ഉള്ളപ്പോൾ അനലോഗ് മെഷീൻ വാങ്ങി

സർക്കാർ ഫണ്ട് ദുർവ്യയം നടത്തി

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും അത് സുലേഖ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാലാണ് പ്രോജക്ട് ഇമ്പ്ളിമെന്റ് ഓഫീസർ എന്ന നിലയ്ക്ക് മാമോഗ്രാം മെഷീൻ വാങ്ങിയത്. രാഷ്ട്രീയ ചേരിപ്പോരിന്റെ ഭാഗമായി മെഡിക്കൽ ഓഫീസറായ എന്നെ ബലിയാടാക്കുകയാണ്.

ഡോ. ഷാജി പി.എസ്

മുൻ മെഡിക്കൽ ഓഫീസർ

സാമൂഹിക ആരോഗ്യ കേന്ദ്രം മുളന്തുരുത്തി

മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ പാ​ലി​ക്കാ​തെ​ മാ​മോ​ഗ്രാം​ മെ​ഷീ​ൻ​ എ​ത്തി​ച്ച​തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ​ന്ധ​പ്പെ​ട്ട​ ക​മ്പ​നി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​മോ​ഗ്രാം​ മെ​ഷീ​ൻ​ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള​ സ്ഥ​ല​വും​ ല​ഭ്യ​മ​ല്ല​.
​മെ​ഡി​ക്ക​ൽ​ ഓ​ഫീ​സ​ർ​
​സാ​മൂ​ഹി​ക​ ആ​രോ​ഗ്യ​
കേ​ന്ദ്രം​
​മു​ള​ന്തു​രു​ത്തി