twenty-
വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ ട്വന്റി 20 ആലുവ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗം ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ട്വന്റി20 പാർട്ടി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗം ചാർളി പോൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഇൻ ചാർജ് രജിപ്രകാശ് എടത്തല അദ്ധ്യക്ഷനായി. ജില്ലാ കോ ഓർഡിനേറ്റർ സന്തോഷ് വർഗീസ്, ജോസ് മാവേലി, റെയ്ജു നെടുമ്പാശേരി, ഷിബു സെബാസ്റ്റ്യൻ, പി.എൻ. സോമൻ, പി.വി. ഏലിയാസ്, സേവ്യർ ആൻ്റണി, സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.