
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിനെതിരായ കോടതിഅലക്ഷ്യ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഹർജി ഭേദഗതി ചെയ്ത് നൽകാൻ ഹർജിക്കാരനായ എൻ. പ്രകാശിന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് സമയം അനുവദിച്ചു. അതേസമയം, റോഡ് തടസപ്പെടുത്തി ജോയിന്റ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് സമരവും കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് നടത്തിയ സമരങ്ങളും കോടതിഅലക്ഷ്യമാണെന്ന് ആരോപിക്കുന്ന ഉപഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. പരിപാടികൾക്ക് നേതൃത്വം നൽകിയവരുടെയും വേദിയിലിരുന്നവരുടെയും പട്ടിക പൊലീസ് സമർപ്പിച്ചിരുന്നു.