കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ 19 മുതൽ 22 വരെ അയ്യപ്പ മഹാസത്രം നടത്തും. അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട ഉപദേവന്മാർ, അവരുടെ ഐതിഹ്യം, ചരിത്രം, ആചാരം, ശബരിമല ഐതിഹ്യം, ശബരിമലയിൽ ഇതുവരെ നടന്ന സംഭവവികാസങ്ങൾ തുടങ്ങിയവ വിവരിക്കും. മുഖ്യയജ്ഞാചാര്യൻ എം.ജി. വിനോദ്, സഹയജ്ഞാചാര്യൻ മോഹനൻ നോച്ചാട് എന്നിവർ കാർമ്മികത്വം വഹിക്കും.