 
പറവൂർ: വാവക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, വിശേഷാൽപൂജ, നിറമാല, ദീപക്കാഴ്ച, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ഇന്ന് രാത്രി എട്ടിന് താലം എതിരേൽപ്പ്, നാളെ രാവിലെ പത്തിന് കലവറ നിറയ്ക്കൽ, വൈകിട്ട് ഏഴിന് ആലപ്പുഴ ഇപ്റ്റയുടെ നാട്ടരങ്ങ്. വലിയവിളക്ക് മഹോത്സവദിനമായ 21ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീവേലി, പെരുമനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് നാലരക്ക് പകൽപ്പൂരം. ചിറക്കൽ പരമേശ്വരൻ ഭഗവാന്റെ തിടമ്പേറ്റും. പെരുവാരം ജിഷ്ണുമാരാരുടെ പഞ്ചാവാദ്യം, ചെറുശേരി കുട്ടൻമാരാരുടെ മേജർസെറ്റ് പാണ്ടിമേളം, രാത്രി പത്തരക്ക് വലിയവിളക്ക്. ആറാട്ട് മഹോത്സവദിമായ 22ന് രാവിലെ എട്ടിന് കൊടിയിറക്കൽ. തുടർന്ന് ആറാട്ടിന് എഴുന്നള്ളിക്കൽ. തിരിച്ച് എഴുന്നള്ളിപ്പ്. കലശാഭിഷേകം ഉച്ചക്ക് പന്ത്രണ്ടിന് പ്രസാദഊട്ടോടെ സമാപിക്കും.