കൂത്താട്ടുകുളം: ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് വിസാറ്റ് എൻജിനിയറിംഗ് കോളേജിന്റെയും ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് സന്ദേശ യാത്രയായ സാന്റ ഇൻ ടൗൺ 2024 കൂത്താട്ടുകുളത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിൻസെന്റ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കുട്ടികളുടെ ഫ്ലാഷ് മോബും നടന്നു. പിറവത്ത് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ക്രിസ്തുമസ്, ന്യൂ ഇയർ സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബും നടന്നു. ഇലഞ്ഞിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ , വൈസ് പ്രസിഡന്റ് ഷേർളി ജോയി, ലയൺസ് ക്ലബ് ഭാരവാഹികളായ ജെയിംസ് ജോസ്, ജോയിസ് മാമ്പിള്ളി, മോനിപ്പള്ളി എം.യു.എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പ്രിൻസി എന്നിവർ ക്രിസ്തുമസ്, ന്യൂ ഇയർ സന്ദേശം നൽകി. പരിപാടികൾക്ക് വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ്, പി.ആർ.ഒ ഷാജി ആറ്റുപുറം, ബിൻസ് ജോൺ, സാം ടി. മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.