anna

കൊച്ചി: അമിത ജോലിഭാരം ചാർട്ടേർഡ് അക്കൗണ്ടന്റ് മരിച്ചത് ബഹുരാഷ്ട്ര കമ്പനികൾ നടത്തിയ കോർപ്പറേറ്റ് കൊലപാതകമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

അന്നയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനും യുവപ്രൊഫഷണലുകളുടെ ക്ഷേമം ഉറപ്പാക്കാനും കേന്ദ്രം നടപടികൾ സ്വീകരിക്കണമെന്നും എം.പി ലോക്സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. എറണാകുളം സ്വദേശിയായ 26 വയസുകാരി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ ദാരുണവും അസ്വാഭാവികവുമായ മരണം ഐ.ടി പ്രൊഫഷണലുകളുടെ അമിതജോലി സമ്മർദ്ദത്തിന്റെയും ആഘാതത്തിന്റെയും വസ്‌തുത വെളിച്ചത്തു കൊണ്ടുവരുന്നതാണ്. അന്നയുടെ മരണം ദേശീയതലത്തിൽ ചർച്ചയായെങ്കിലും മരണസാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നയരൂപീകരണത്തിൽ കേന്ദ്രം അലംഭാവം തുടരുകയാണെന്ന് എം.പി ലോക്സഭയിൽ പറഞ്ഞു.