paravur-block-
പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു. ചെറിയപ്പിള്ളിയിൽ നിന്നാരംഭിച്ച ഘോഷയാത്രക്ക് ശേഷം സമാപന സമ്മേളനം കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ അദ്ധ്യക്ഷയായി. നടൻമാരായ വിനോദ് കെടാമംഗലം, രാജേഷ് പറവൂർ, രാഹുൽ കലാഭവൻ, സംഗീത സംവിധായകൻ ഷിബു പുലർകാഴ്ച എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ശാന്തിനി ഗോപകുമാർ, ലീന വിശ്വൻ, രശ്മി അനിൽകുമാർ, എം.എസ്. രതീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി പ്രതീക്ഷ, കെ.ജി. സ്മിത എന്നിവർ സംസാരിച്ചു.