മൂവാറ്റുപുഴ: കെ.എസ്.എസ്.പി.യു മൂവാറ്റുപുഴ ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റി നടത്തിയ പെൻഷൻ ദിനാചരണം ജില്ലാ ജോ. സെക്രട്ടറി എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ട്രഷറർ സി.ജെ. ജോയി, വൈസ് പ്രസിഡന്റ് പങ്കജാക്ഷി ടീച്ചർ, ജോ. സെക്രട്ടറി തോമസ് മത്തായി, വനിതാവേദി കൺവീനർ പി.എസ്.സുഷമാദേവി, സാംസ്കാരിക വേദി കൺവീനർ ബാബു കെ. വർഗീസ് എന്നിവർ സംസാരിച്ചു.