kanchana-

ആലുവ: ഗുരുതരമായി പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പട്ടേരിപ്പുറം ബംഗ്ലാപറമ്പ് അറവച്ച പറമ്പിൽ കാഞ്ചന (54) മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ വീട്ടിൽ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി മരിച്ചു.

കഴിഞ്ഞയാഴ്ച കാഞ്ചനയുടെ മകൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ സഞ്ചരിച്ച വള്ളം പെരിയാറിൽ മറിഞ്ഞ് ബന്ധുവായ യുവാവ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കാഞ്ചനയെന്ന് പറയുന്നു. ആലുവ മജിസ്ട്രേറ്റ് അശുപത്രിയിലെത്തി മരണമൊഴിയെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. ഭർത്താവ് മണി പുളിഞ്ചോട് കവലയിലെ ചുമട്ടുതൊഴിലാളിയാണ്. മക്കൾ: മിന്നു, മിഥുൻ. മരുമകൻ: സുരാജ്.