 
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 40-ാമത് ജില്ലാ സമ്മേളനം മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ ഡോ. മാത്യു കുഴൽനാടൻ എംഎൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോർജ് പി. അബ്രഹാം അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ, കുറുപ്പ്, വൈസ് പ്രസിഡന്റ് കെ.വി. മുരളി, ട്രഷറർ രാജൻ കുരുക്കൾ, ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.എം. മൈതീൻ, അഡ്വ. വർഗീസ് മാത്യു, സാബു ജോൺ, സുബാഷ് കടക്കോട്, പി.എം. അബ്ദുൽസലാം, ജില്ലാ പ്രസിഡന്റ് എ.ഡി. റാഫേൽ, സെക്രട്ടറി സി.എ. അലിക്കുഞ്ഞ്, വി.ടി. പൈലി, ഡൊമനിക് തോമസ് എന്നിവർ പ്രസംഗിച്ചു.