
കൊച്ചി: കേരള സർക്കാർ സംരംഭമായ കേരള നോളജ് ഇക്കണോമിക് മിഷന്റെ നൈപുണ്യ പരിശീലന പങ്കാളിയായ ടെക്നോവാലിയിൽ സൈബർ സർട്ടിഫിക്കേഷൻ കോഴ്സുകളിൽ അവസരം. വാർഷികത്തിന്റെ ഭാഗമായി സൈബർ സെക്യൂരിറ്റി, എമർജിംഗ് ടെക്‌നോളജി, ഐ.ടി ഇൻഫ്രാസ്ട്രക്ചർ തുടങ്ങി നൂറിലേറെ കോഴ്‌സുകൾക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. പഞ്ചായത്തുകളിൽ 200 യുവാക്കൾക്കായി സൈബർ സെക്യൂരിറ്റി ഡാറ്റാ സയൻസ് വിഷയങ്ങളിൽ അഞ്ച് ദിവസത്തെ സൗജന്യ വെർച്വൽ ശില്പശാല സംഘടിപ്പിക്കുമെന്ന് കമ്പനി എം.ഡി. രാജേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ്, എ.ജി.എം കെ.വി. സുമിത്ര എന്നിവരും പങ്കെടുത്തു.