 
മൂവാറ്റുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318ഇയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ഭവനരഹിതർക്കായുള്ള ഭവന നിർമ്മാണ പദ്ധതി 'സ്വപ്നഭവനം 2024 - 25'ന്റെ പ്രഥമ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി മേക്കടമ്പ് സ്വദേശിനിയായ വിധവയ്ക്ക് താക്കോൽ കൈമാറി. താക്കോൽ ദാന കർമ്മം ലയൺസ് ഡിസ്ട്രിക്ട് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി , കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ് സ്ലീബാഹ, ജോയിന്റ് ഡയറക്ടർ ബി. ജയരാജ് എന്നിവർ സംയുക്തമായി നിർവഹിച്ചു ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ദീപക് ജി. വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവണർമാരായ കെ.ബി. ഷൈൻ കുമാറും, വി.എസ് ജയേഷ് എന്നിവർ പങ്കെടുത്തു.
ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളെ പ്രതിനിധീകരിക്കുന്ന ലയൺസ് ഡിസ്ട്രിക്ട് 318ലെ 166 ക്ലബുകൾ സംയുക്തമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്നതാണ് സ്വപ്നഭവനം പദ്ധതി. പദ്ധതിയിലൂടെ 200 പേർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യം.