 
പിറവം: അന്യായമായ വൈദ്യുത ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം ജെയ്സൺ ജോസഫ്, ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, കെ.കെ. സോമൻ, വിത്സൺ കെ. ജോൺ, പോൾ വർഗീസ്, അരുൺ കല്ലറക്കൽ, റെജി ജോൺ, സിജു പുല്ലബ്രയിൽ, പി.സി. ജോബ്, ബെന്നി സ്കറിയ, ജോൺസൺ വർഗീസ്, കെ.ജി. ഷിബു, തോമസ് തടത്തിൽ, ശ്രീകാന്ത് നന്ദൻ, ജയ സോമൻ, ഷീല ബാബു, ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, ജിൻസി രാജു, എൽദോ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.