പിറവം: കക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നടന്നു. ക്ഷേത്രം തന്ത്രിയും ശിവഗിരി മഠം തന്ത്രിയുമായ സ്വാമി ശിവനാരായണ തീർത്ഥ, മേൽശാന്തി പ്രസാദ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം നൽകി. പൂജകൾക്ക് ശേഷം ആചാര്യവരണം നടന്നു. തുടർന്ന് പ്രാസാദശുദ്ധി. കലശപൂജകൾ, കലശാഭിഷേകം, മഹാഗുരുപൂജ എന്നിവ നടന്നു. വൈകീട്ട് കക്കാട് കുരികിലിൽപ്പടിയിൽ നിന്നാരംഭിച്ച
രഥ- താലപ്പൊലി ഘോഷയാത്ര എസ്.എൻ.ഡി.പി. യോഗം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്വാമി ശിവനാരായണ തീർത്ഥയുടെ അനുഗ്രഹ പ്രഭാഷണം നടന്നു. പ്രതിഷ്ഠാദിനമായ 17ന് രാവിലെ ശാന്തിഹോമം, കലശപൂജ, കലശാഭിഷേകം, മഹാ ഗുരുപൂജ, തുടർന്ന് മോട്ടിവേഷണൽ ട്രെയിനർ ബിബിൻ ഷാന്റെ പ്രഭാഷണം എന്നിവയും ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകീട്ട് മംഗളപൂജയും നടന്നു.