pp
പേ വിഷബാധ ജില്ലാതല ബോധവത്കരണം മൂവാറ്റുപുഴയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സമഗ്ര പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടുള്ള ബോധവത്കരണ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അദ്ധ്യക്ഷനായി. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പേവിഷബാധ ബോധവത്കരണ പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു . ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ജി. സജി കുമാർ, നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, മൂവാറ്റുപുഴ സീനിയർ വെറ്ററിനറി സർജൻ ഡോ. ലീന പോൾ, ആവോലി വെറ്ററിനറി സർജൻ ഡോ. ആശ അബ്രഹാം, അസി ഫീൽഡ് ഓഫീസർ വി.എം . ഷാജിമോൻ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ. സംഗീത നായർ എന്നിവർ പ്രസംഗിച്ചു. മിഷൻ റാബീസ് എഡ്യൂക്കേഷൻ ഓഫീസർ രഞ്ജിത് കെ. ജോയി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.