photo
മാലിന്യമുക്തകേരളം ശുചിത്വപദയാത്ര മുനമ്പത്ത് എം.ബി. ഷൈനി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും പ്രസിഡന്റ് രമണി അജയന്റെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി ശുചിത്വ പദയാത്ര നടത്തി. മുനമ്പം ഹാർബർ കവാടത്തിൽ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി പദയാത്ര ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ രാധിക സതീഷ് അദ്ധ്യക്ഷയായി.
ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ടോമി, സി.പി.ഐ മണ്ഡലം ജോ. സെക്രട്ടറി എൻ.കെ. ബാബു, എ.എസ്.അരുണ, പി.ബി. സജീവൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.റിസോഴ്‌സ് പേഴ്‌സൺ എം.കെ. ദേവരാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ അവബോധനം നടത്തി.