വൈപ്പിൻ: മത്സ്യത്തൊഴിലാളിയായിരുന്ന എടവനക്കാട് ഒമ്പതാംവാർഡിൽ കുട്ടിയച്ചിറ വേലിയത്ത് സുധാകരന്റെ തുടർചികിത്സക്ക് സഹായം തേടുന്നു. പനിയെ തുടർന്ന് ആഗസ്റ്റ് 21ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. വെന്റിലേറ്ററിൽ കിടന്നതുൾപ്പെടെ ഒന്നരമാസത്തെ ചികിത്സക്ക് 6 ലക്ഷത്തിലധികം രൂപ ചെലവായി. തുടർ ചികിത്സക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനകം ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് വന്നിരിക്കുന്നത്. ചികിത്സാ സഹായം സ്വരൂപിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് എടവനക്കാട് ശാഖ A/C No: 10070100195354, IFSC: 6001007, G pay NO: 8891588739