വൈപ്പിൻ: വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി വിശാല കൊച്ചി സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ നാളെ ബോൾഗാട്ടി പാലസിൽ സംസ്ഥാനതല കരോൾഗാന മത്സരം സംഘടിപ്പിക്കുന്നു. ഒന്നാംസമ്മാനം 15,000 രൂപ, രണ്ടാംസ്ഥാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ. പങ്കെടുക്കുന്നവർ 500 രൂപ പ്രവേശനഫീസായി നൽകണം. മത്സരശേഷം ഇത് തിരിച്ചു നല്കും. ഒരു ടീമിൽ 7 മുതൽ 15 വരെ അംഗങ്ങളാകാം. സ്റ്റേജ് സജ്ജീകരണത്തിനും ഗാനാലാപനത്തിനും കൂടി 15 മിനിറ്റ് മാത്രമെ ലഭിക്കൂ. ഫോൺ: 9895403578