ഉദയംപേരൂർ: ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തെക്കുംഭാഗം ശ്രീമുരുക കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വർണശബളമായ കാവടി ഘോഷയാത്ര നടത്തും. വൈകിട്ട് 5ന് കൊച്ചുപള്ളിക്ക് സമീപം തൈക്കൂട്ടത്തിൽ ടി.വി. അജിയുടെ വസതിയിൽ നിന്നാരംഭിച്ച് രാത്രി 9ന് ക്ഷേത്രാങ്കണത്തിൽ എത്തും. ഉച്ചയ്ക്ക് 12ന് അശോകൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മുദ്രനിറ നടക്കും. മുദ്രനിറയ്ക്ക് തൈക്കൂട്ടത്തിൽ ശ്യാമള വാസു ആതിഥ്യം വഹിക്കും, ആട്ടക്കാവടി, കൊട്ടക്കാവടി, പൂക്കാവടി, മയൂര നൃത്തം, പുരാണ കലാരൂപങ്ങൾ, പമ്പമേളം, ബാൻഡ് മേളം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയിൽ അണിനിരക്കും.