തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ തൃപ്പൂണിത്തുറ ഘടകം ജനറൽ ബോഡിയും വിശദീകരണയോഗവും ഡിവിഷൻ ഓഫീസ് അങ്കണത്തിൽ മദ്ധ്യമേഖലാ സെക്രട്ടറി ഇ.പി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് കൂട്ടായ്മ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുക, പെൻഷനും ക്ഷാമാശ്വാസ കുടിശികയും ഉടൻ വിതരണം ചെയ്യുക, ആരോഗ്യഗ്രൂപ്പ് ഇൻഷ്വറൻസും വെൽഫെയർ ഫണ്ടും ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപ് അദ്ധ്യക്ഷനായി. ലീഗൽ സമിതി കൺവീനർ വി.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ഡി.എസ്. ഗിരിജാദേവി, പി.ജെ. ശിവദാസൻ, പി.എം.അബ്ദുൾറഹിം, പി. സുരേഷ് എന്നിവർ സംസാരിച്ചു.