
മട്ടാഞ്ചേരി: അമരാവതി ഹനുമാൻ കോവിൽ ലെയ്‌നിൽ കുൽദീപ് ആർ. ഷേണായ് (54) നിര്യാതനായി. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗസൽ ഗായകനുമായിരുന്നു. സാരംഗി, വീണ എന്നിവയിലും വിദഗ്ദ്ധനായിരുന്നു. ശ്രീവെങ്കടേശ സേവാസമിതി, ദേവർ മഹാനി, ശ്രീവിടോ ബദേവസ്ഥാൻ എന്നിവയുടെ ഭരണസമിതി അംഗം, സംഗീതാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വീണ. മക്കൾ: സത്യലക്ഷ്മി ഷേണായ്, അഭിഷേക് ഷേണായ്.