കൊച്ചി: പിന്നാക്കമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ അനുസ്മരണം ഇന്ന് രാവിലെ 10.30ന് പിന്നാക്ക മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പി ജില്ലാ ഓഫീസിൽ നടക്കും.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. പിന്നാക്കമോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷനാകും. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിബുരാജ് അറിയിച്ചു.