 
പറവൂർ: പറവൂർ ക്രിക്കറ്റ് ലവേഴ്സ് സംഘടിപ്പിച്ച യമനാ ദാസൻ മെമ്മോറിയൽ ട്രോഫിക്കുള്ള സുബിൻസ് ഹോളിഡേ പറവൂർ ക്രിക്കറ്റ് ലീഗിൽ ശരത്‌ലാൽ നയിച്ച ഗുരു ലാറാ ദാദാ ഇലവൻ ചാമ്പ്യന്മാരായി. സൂര്യ ക്ളബാണ് റണ്ണറപ്പ്, ദാസ് ആൻഡ് കമ്പനിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. ഏഴ് ദിവസങ്ങളിലായി പറവൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 20 ടീമുകൾ പങ്കെടുത്തു. വിവിധ മേഖലയിൽ മികച്ച വിജയംനേടിയ ശ്രീലാൽ നാരായണൻ, അരുൺ ഗോപി, വി. സ്വാതി ശശിധരൻ, സഞ്ജയ് രാജ് എന്നിവരെ ആദരിച്ചു.