കൊച്ചി: തലശേരി അതിരൂപതയുടെ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉത്പന്നങ്ങളുടെ പ്രചാരണവാഹനം ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. മായംകലരാത്ത 11 മസാലക്കൂട്ടുകൾ, ചായപ്പൊടി, കളച്ചക്കിലാട്ടിയ വെളിച്ചെണ്ണ, നല്ലെണ്ണ, ദന്തപ്പാല എണ്ണ, കാഞ്ഞിരം കിടക്ക എന്നിവയും ലഭിക്കും.