
കൊച്ചി: തെലങ്കാനയിൽ നടക്കുന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ അണ്ടർ19 വിഭാഗം വോളിബാൾ മത്സരത്തിനുള്ള കേരള ടീമിനെ സി.ബി. നിസ്റ്റിൻ നയിക്കും. 22 മുതൽ 26 വരെയാണ് മത്സരങ്ങൾ. നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. ടീം അംഗങ്ങൾ: വി.സി. അഭിഷേക്, ബി. അൽ സാബിത്ത്, ആർ. ആന്റോ അഭിഷേക്, അഷിൻ ഷാജു, സി.എം. ഫിദുൽ ഹഖ്, ജെയ്ക് ഷിനോയ്, മുഹമ്മദ് ഫർഹാൻ, സഞ്ചയ് രഞ്ജൻ, സുബോധ് ചൗധരി, ബിജോ വി. വർഗീസ്. പരിശീലകൻ: കെ. ശിവദാസൻ. ടീം മാനേജർ: വി. ഡാനി.