
കാക്കനാട്: തൃക്കാക്കര നഗരസഭയും വ്യവസായ വാണിജ്യ വകുപ്പ്, കണയന്നൂർ താലൂക്കും സംയുക്തമായി സംഘടിപ്പിച്ച സംരംഭകസഭ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അബ്ദു അദ്ധ്യക്ഷത വഹിച്ചു. സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, വ്യവസായം ചെയ്യുന്നതിനാവശ്യമായ ലൈസൻസ്, ലോൺ, സബ്‌സിഡി, ഇൻഷ്വറൻസ് എന്നീ സഹായങ്ങളെക്കുറിച്ചും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംരംഭകസഭയിൽ ചർച്ച ചെയ്തു. പ്രതിപക്ഷനേതാവ് എം.കെ. ചന്ദ്രബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, ഷാജി പ്ലാശ്ശേരി, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ സംഗീത ആർ, പ്രിയ എസ്, വിജയകുമാരി സി.എ, പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ, ജില്ലാ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ, എസ്.ബി.ഐ, യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ സഭയിൽ പങ്കെടുത്തു.