kl
വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ നിന്ന് വായനശാലകൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ നിന്ന് വായനശാലകൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് റസീന പരീത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബി.ഡി.ഒ ആർ. ജ്യോതികുമാർ അംഗങ്ങളായ സ്വാതി രമ്യദേവ്, ഷൈജ റെജി, ഓമന നന്ദകുമാർ, ബേബി വർഗീസ്. കെ.സി. ജയചന്ദ്രൻ, പി.എസ്. രാജി എന്നിവർ സംസാരിച്ചു.