കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂർ അങ്കണവാടിയുടെ നവീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ അദ്ധ്യക്ഷയായി. വണ്ടർലാ പാർക്ക് ഹെഡ് എം.എ. രവികുമാർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമാ മഹേശ്വരി, മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, അരുൺ വാസു, അഡ്വ. ബേസിൽ തങ്കച്ചൻ, വണ്ടർലാ പാർക്ക് പബ്ലിക് റിലേഷൻസ് മാനേജർ അനിൽ പി. ജോയ്, വണ്ടർലാ സി.എസ്.ആർ ഹെഡ് കെ.ഇ. കിഷൻ, തമ്പി ഗണേശൻ എന്നിവർ സംസാരിച്ചു. ശീതീകരിച്ച ഡിജിറ്റൽ ക്ലാസ് മുറിയോട് കൂടി പ്രവർത്തിക്കുന്ന അങ്കണവാടി വണ്ടർലാ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്.