
മരട്: എസ്.എൻ. ഡി.പി യോഗം പൂണിത്തുറ സൗത്ത് ശാഖയിൽ ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠാദിനത്തിന്റെ 8-ാം വാർഷികം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എൻ.ബി ഗ്ലാഡ്ലി, കൗൺസിലർ ഷൈലജ, ശാഖ സെക്രട്ടറി ടി.വി വിശ്വംഭരൻ, വനിതാ സംഘം, കുടുംബയൂണിറ്റ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.