
പെരുമ്പാവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള 64 ഫാമുകളിലും ഫാം ഫെഡറേഷൻ (എ.ഐ.ടി.യു.സി) യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടന്നു. ഒക്കൽ സീഡ്ഫാമിന്റെ പടിക്കൽ നടന്ന സമരം ഫാം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.വി. ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ കെ.പി. മേരി, ഷൈല സഹദേവൻ എന്നിവർ സംസാരിച്ചു.