waiting-shed
മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ സ്മരണയ്ക്കായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മുൻമന്ത്രിയും ദീർഘകാലം കുന്നത്തുനാടിന്റെ എം.എൽ.എയുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ സ്മരണയ്ക്ക് ജന്മനാടായ മാറംപള്ളിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സനിത റഹിം അദ്ധ്യക്ഷയായി. പെരുമ്പാവൂർ നഗരസഭ മുൻ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, വാഴക്കുളം ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. അബ്ദുൾ അസീസ്, വിനിത ഷിജു, മാറംപള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ശാരദ,​ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.