പെരുമ്പാവൂർ: ഒക്കൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ശാഖാ പ്രസിഡന്റ് എം.ബി. രാജൻ ഉദ്ഘാടനം ചെയ്തു. ഗുരു ധർമ്മ പ്രചാരണ സഭ സെക്രട്ടറി ഇ.വി. വിലാസിനി അദ്ധ്യക്ഷയായി. ഗുരുഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. മുരളീധരൻ ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് ക്ലാസ് നയിച്ചു. കെ.ആർ. ലക്ഷ്മണൻ, എം.വി. ജയപ്രകാശ്, ശാഖാ സെക്രട്ടറി കെ.ഡി. സുഭാഷിതൻ, കെ.എസ്. മോഹനൻ, സ്‌കൂൾ മാനേജർ ടി.എൻ. പുഷ്പാംഗദൻ, ഗായത്രി വിനോദ്, എം.വി. ബാബു, പി.വി. സിജു, ടി.എസ്. അംജിത്ത്, ജിജി മോഹൻ എന്നിവർ സംസാരിച്ചു.